കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ നേർക്കാഴ്ച പഠനോത്സവം ശനിയാഴ്ച ഉച്ചക്ക് 2 മുതൽ കൂത്താട്ടുകുളം ടൗൺ ഹാളിൽ നടക്കും.നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനാകും.നഗരസഭ കൗൺസിലർമാർ ,സാഹിത്യ സാംസ്കാരിക പ്രവർത്തകർ രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുക്കും.