പറവൂർ : കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി അധിനൂതന ബാങ്കിംഗ് സംവിധാനവും സേവനങ്ങളും തപാൽ വകുപ്പ് കേരള സർക്കിൾ അവതരിപ്പിച്ച മഹാ ലോഗിൻഡേയിൽ നിരവധി പേർ പങ്കാളികളായി. പോസ്റ്റ് ഓഫിസുകളിലും പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിലൂടെയും വാണിജ്യ -വ്യവസായ ഗൃഹ സമ്പർക്കങ്ങളിലൂടെയും മുഴുവൻ ജനങ്ങളിലും ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തപാൽവകുപ്പ് ഒരുക്കിയിരുന്നു. വകുപ്പ് പറവൂർ സബ് ഡിവിഷന്റെ കീഴിൽ വിവിധ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് നൂറ് കണക്കിന് പേരാണ് ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചത്.