കൊച്ചി: തുടർച്ചയായ മൂന്നു ദിവസം കേരളത്തിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള ട്രെയിനുകൾ റദ്ദാക്കാനുള്ള റെയിൽവേ തീരുമാനം പുന:പരിശോധിക്കണമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയലിന് ബെന്നി ബെഹനാൻ എം.പി നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
മാസങ്ങൾ മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികരെ ബുദ്ധിമുട്ടിക്കുന്ന നടപടി ഒഴിവാക്കണം. ബദൽ മാർഗങ്ങൾ നിർദ്ദേശിക്കാതെ സ്വീകരിക്കുന്ന നടപടിയിലൂടെ അരലക്ഷത്തോളം യാത്രക്കാരാണ് ബുദ്ധിമുട്ടുക. അതിൽ 90 ശതമാനം മലയാളികളാണ്. ഉത്തരേന്ത്യയിൽ നടക്കുന്ന അറ്റകുറ്റപ്പണിയുടെ പേരിലാണ് ഇത്തരം തീരുമാനമെടുക്കുന്നത്.