അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വാരാന്ത സംവാദത്തിന്റെ നൂറാമത് സംവാദം നാളെ (വെള്ളി) വൈകിട്ട് 5.30ന് മർച്ചന്റ്സ് ഹാളിൽ നടക്കും. പൊതുഗതാഗതങ്ങളുടെ പ്രസക്തി എന്നതാണ് വിഷയം. റോജി.എം.ജോൺ എo.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ഗതാഗതവകുപ്പ് മന്ത്രി ജോസ് തെറ്റയിൽ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

പെരുമ്പാവൂർ - പൂതംകുറ്റി റൂട്ടിൽ 50 വർഷമായി സർവീസ് നടത്തുന്ന ഫ്രണ്ട്സ് ബസ് ഉടമയെ ചടങ്ങിൽ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, മോട്ടോർ തൊഴിലാളി യൂണിയൻ നേതാവ് പി.ജെ. വർഗീസ്, മർച്ചന്റ് പ്രസിഡന്റ് പോൾ .പി . കുരിയൻ, ടി.എം. വർഗീസ്, പി.സി. ജോർജ് എന്നിവർ പങ്കെടുക്കും.