kalikulagara-temple-
കാളികുളങ്ങര ക്ഷേത്ര പരിസരത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

പറവൂർ : കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹെൽത്തി കേരള ഇൻസ്പെക്ഷന്റെ ഭാഗമായി ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് ഇൻസ്പെക്ഷൻ വിഭാഗമാണ് നേതൃത്വം നൽകിയത്. ഊട്ടുപുര ഹാളിലും ക്ഷേത്രപരിസരത്തെ ഭക്ഷണ വില്പന കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുന്നവർ ഹെൽത്ത് കാർഡ് എടുക്കുവാനും പരിസരം വൃത്തിയായി സൂക്ഷിക്കാനും ശുദ്ധജലം ഉപയോഗിക്കുന്നതിനും നിർദ്ദേശം നൽകി. ഡോ. ബി. പ്രീത, ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. നൂർജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. ലിബിൻ എന്നിവർ നേതൃത്വം നൽകി.