പറവൂർ : എറണാകുളം ജില്ല സംയോജിത കൃഷി കാമ്പയിന്റെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറിയുടെ ജില്ലാതല നടീൽ ഇന്ന് രാവിലെ പത്തിന് ചക്കുമരശേരി ക്ഷേത്രത്തിന് സമീപമുള്ള പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ കൃഷിയിടത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. സംയോജിത കൃഷി ജില്ലാ ചെയർമാൻ ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. 200 ഏക്കർ സ്ഥാലത്ത് പച്ചക്കറി കൃഷി ആരംഭിക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഇതോടെ തുടക്കമാകും.