പെരുമ്പാവൂർ: ഇരിങ്ങോൾ മുല്ലയ്ക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ സപ്താഹ ജ്ഞാനയജ്ഞം മുൻ സംസ്ഥാന പൊലീസ് മേധാവി സെൻകുമാർ ഭദ്രദീപം കൊളുത്തി സമാരംഭിച്ചു .ജ്ഞാനാനന്ദാശ്രമം മഠാധിപതി ദയാനന്ദ സരസ്വതി സ്വാമികളാണ് യജ്ഞാചാര്യൻ. ക്ഷേത്രം പ്രസിഡന്റ് എം.ജി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സിന്ധു സുരേഷ്, കൺവീനർ അഡ്വ ജിജോബാൽ, ട്രഷറർ സജീവ് കുമാർ, മേൽ ശാന്തി കൃഷ്ണപ്രസാദ് എമ്പ്രാന്തിരി എന്നിവർ പ്രസംഗിച്ചു.