paravur-vadakkekara-bank
പറവൂർ - വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ജെ.എൽ.ജി ഗ്രൂപ്പുകൾ നടത്തിയ ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് പറവൂർ അസി. രജീസ്ട്രാർ വി.ബി. ദേവരാജൻ നിർവഹിക്കുന്നു

പറവൂർ : പറവൂർ - വടക്കേക്കര സർവീസ് സർകരണ ബാങ്കിന്റെ കീഴിലുള്ള ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് പറവൂർ അസി. രജീസ്ട്രാർ വി.ബി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. തുരുത്തിപ്പുറം ഓണത്തുകാട് കൃഷിയിറക്കിയ കാബേജ്, ക്വാളിഫ്ളവർ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. വിഷുവിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായി ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ഏഴേക്കർ സ്ഥലത്ത് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ബാങ്ക് പ്രസിഡന്റ് എം.ബി. മനോജ് പറഞ്ഞു.