കിഴക്കമ്പലം: സ്‌നേഹതീരം ചാരി​റ്റബിൾ സൊസൈ​റ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം നാളെ 4ന് വി.പി.സജീന്ദ്രൻ എം.എൽ.എ നിർവഹിക്കും.സൊസൈറ്റി പ്രസിഡന്റ് ബാബു സെയ്താലി അദ്ധ്യക്ഷനാകും. പട്ടിമറ്റം അഞ്ചാംമൈൽ പാലത്തിനു സമീപമാണ് വീട് നിർമ്മിച്ചു നൽകുന്നത്. 7 ലക്ഷം രൂപ ചിലവിലാണ് വീട് നിർമ്മിക്കുന്നത്.