പറവൂർ : എക്സൈസ് വകുപ്പിന്റെ വിമുക്തി തൊണ്ണൂറുദിന തീവ്രയജ്ഞ ബോധവത്കരണത്തിന്റെ ഭാഗമായി ജീവിതമാണ് ലഹരി, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സ്പോർട്സിലൂടെ എന്ന സന്ദേശവുമായി കോളേജ് വിദ്യാർത്ഥികൾക്ക് പറവൂർ എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലാണ് മത്സങ്ങൾ നടന്നത്. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എ. സജികുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.