കോലഞ്ചേരി: മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴ ഐ.റ്റി.ഐ യ്ക്ക് സമീപമുള്ള പരിശീലന കേന്ദ്രത്തിൽ 24 മുതൽ 26 വരെ ഇറച്ചിക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുളളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ആധാർ കാർഡുമായി 24 ന് രാവിലെ 10 മണിക്കകം മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ എത്തണം. 0491 2815454.