പറവൂർ : കൊടുവഴങ്ങര ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വീട്ടിൽത്തന്നെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അ‌ജ സാബു ഉദ്ഘാടം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, യുവത പ്രസിഡന്റ് കെ.ബി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. വേപ്പില സ്കാഷ്, പനീർ, ജാം തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്.