അങ്കമാലി .പെരുമ്പാവൂർ-പൂതംകുറ്റി റൂട്ടിൽ ഓടുന്ന ഫ്രണ്ട്സ് ബസ് അരനൂറ്റാണ്ട് പിന്നിടുന്നു. വട്ടപ്പറമ്പ് ഭരണികുളങ്ങര പരേതനായ ദേവസിയാണ് 1969-ൽഫ്രണ്ട്സ് ബസ് സർവ്വീസ് ആരംഭിച്ചത്.ഭാര്യഫിലോമിനയുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. സുവർണജൂബിലി വർഷത്തിലും രജിസ്ട്രേഡ് ഉടമ ഫിലോമിന തന്നെ.
1996-ൽ ദേവസിമരിച്ചപ്പോൾ മകൻ സജി സർവീസിന്റെ ചുമതല ഏറ്റെടുത്തു.
. ബസിലെ പ്രാരംഭ കാല ജീവനക്കാർ മുതൽ ഭൂരിപക്ഷം പേരും മൂക്കന്നൂർക്കാരാണ്.കുടുംബ പിന്തുടർച്ച ബസിന്റെ കാര്യത്തിൽ മാത്രമല്ല ജീവനക്കാരിലുമുണ്ട് ഫ്രണ്ട്സ് ബസിന്റെ ഉടമയെയും ജീവനക്കാരെയും ഇന്ന് മൂക്കന്നൂരിൽ ആദരിക്കുന്നു. വൈകിട്ട് 5.30ന് മൂക്കന്നൂർ വിജ്ഞാനഞാന മിത്രയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.വർഗീസ് അറിയിച്ചു.