sndp-manakkapadi-
മനയ്ക്കപ്പടി ശാഖയിലെ ഗുരുദേവ ക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് കവവറ നിറയ്ക്കൽ ചടങ്ങിൽ ഷൈജു മനയ്ക്കപ്പടി ഉത്പന്നങ്ങൾ ഏറ്റുവാങ്ങുന്നു.

പറവൂർ : മനയ്ക്കപ്പടി എസ്.എൻ.ഡി.പി ശാഖായിലെ ഗുരുദേവക്ഷേത്രം ആറാമത് പ്രതിഷ്ഠാ വാർഷികാഘോഷം നാളെ (വെള്ളി) നടക്കും. ആഘോഷങ്ങളുടെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങിൽ പറവൂർ യൂണിയൻ വൈസ് പ്രസിഡന്റും ശാഖാ ചെയർമാനുമായ ഷൈജു മനയ്ക്കപ്പടി ഉത്പനങ്ങൾ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ പ്രസന്നകുമാർ, അഡ്മിനിസ്ട്രീറ്റീവ് കമ്മിറ്റി അംഗങ്ങളായ രവി സൈജു, സന്തോഷ്, വനിതാസംഘം സെക്രട്ടറി ഷീബ സന്തോഷ്, കുടുംബ യൂണിറ്റ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.