കിഴക്കമ്പലം: പുക്കാട്ടുപടി സെന്റ് ജോർജ് പബ്ലിക് സ്‌കൂളിന്റെ വാർഷികം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷയായിരുന്നു. കരിമ്പനയ്ക്കൽ ഗ്രൂപ്പ് എംഡി കെ.ടി പോൾ, ജി.കെ ഗ്രാനൈ​റ്റ്‌സ് എം.ഡി ജോർജ് ആന്റണി, പഞ്ചായത്തംഗങ്ങളായ സി.കെ രാജൻ, ലളിത ഗോപിനാഥ്, മാനേജർ സി.വർഗീസ്, ഹെഡ്മിസ്ട്രസ് അനിത പൗലോസ്, പ്രീതി ജോസഫ്, പി.ടി.എ പ്രസിഡന്റ് എൻ.എച്ച് ഷാന്റി എന്നിവർ പ്രസംഗിച്ചു.