കാലടി: പി.ഡി.ഡി.പി സെൻട്രൽ സൊസൈറ്റി സ്ഥാപക ചെയർമാൻ ഫാ. ജോസഫ് മുട്ടുമന സ്മാരക ക്ഷീരകർഷക അവാർഡുകൾ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം ബിനോയ് ടി.വി. (വയനാട് ), രണ്ടാം സ്ഥാനം കീർത്തി റാണി (കോഴിക്കോട് ), മൂന്നാം സ്ഥാനം ബിജു ജോർജ് (എറണാകുളം) എന്നിവർക്ക് ലഭിച്ചു. വിജയികൾക്ക് യഥാക്രമം 50000, 30000, 20000 രൂപ വീതം കാഷ് അവാർഡും പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.

ക്ഷീരമേഖല ഉപജീവനമായെടുത്ത കുടുംബങ്ങളെയും നൂറ് ലിറ്റർ പാൽ അളക്കുന്ന ക്ഷീരകർഷകരെയുമാണ് അവാർഡിനായി പരിഗണിച്ചത്. അവാർഡുകൾ 22 ന് രാവിലെ 11ന് കാലടി പിരാരൂരിൽ വെച്ചുനടക്കുന്ന പി.ഡി.ഡി.പി.ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. വിതരണോദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിക്കും.

അതിരൂപത മെട്രോപ്പൊലിറ്റൻ വികാരി ഫാ. ആന്റണി കരിയിൽ അദ്ധ്യക്ഷത വഹിക്കും. മികച്ച ഏജൻസികൾക്കുള്ള പുരസ്കാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ നിർവഹിക്കും. ജീവനക്കാരുടെ മക്കൾക്കുള്ള കാഷ് അവാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ അഡ്വ.കെ. തുളസി നിർവഹിക്കും. പി.ഡി.ഡി.പി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയാമ്പാറ, ട്രഷറർ ജോസ്റ്റൺ റാഫേൽ എന്നിവർ സംസാരിക്കും. വൈസ്.ചെയർമാൻ ഫാ. അരുൺ വലിയവീട്ടിൽ, സെക്രട്ടറി ബാബു വെളിയത്ത്, ജോർജ് മൂന്നുപീടിയേക്കൽ, മാർക്കറ്റിംഗ് മാനേജർ പോൾ തോമസ് എന്നിവർ നേതൃത്വം നൽകും.