ഫോർട്ട് കൊച്ചി: അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ അന്നക്കിളി മഹാത്സവത്തിന് കൊടിയേറി. മേൽശാന്തി മഹേഷ് ഭട്ട് കാർമ്മികത്വം വഹിച്ചു. 21, 22 പകൽപ്പൂരം. 23 ന് തീണ്ടി പടയണി. 24, 25 അന്നക്കിളി മഹോത്സവം.ഇതിനോടനുബന്ധിച്ച് താലപ്പൊലി, ശീതങ്കൻ തുള്ളൽ, എഴുന്നള്ളിപ്പ്, തായമ്പക, നൃത്തനൃത്ത്യങ്ങൾ, കൊങ്കണി നാടകം എന്നിവ നടക്കും.