കൊച്ചി: ബി.എസ്.എൻ. എല്ലിൽ നിന്നും കഴിഞ്ഞ മാസം വി.ആർ.എസ് എടുത്ത ജീവനക്കാരുടെ സുഹൃദ് സംഗമം അദ്ധ്യാപകഭവനിൽ നടന്നു. അഖിലേന്ത്യ അസി.ജനറൽ സെക്രട്ടറി ആർ.എൻ.പടനായർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് കെ.എം.ജോസഫ് അദ്ധ്യക്ഷനായി. സർക്കിൾ സെക്രട്ടറി ടി.പി.ജോർജ്, ജോസഫ് തോമസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. എം. പുഷ്കരൻ സ്വാഗതവും ടി.കെ.രാജീവൻ നായർ നന്ദിയും പറഞ്ഞു.