പൂത്തോട്ട: പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്നും ശിവരാത്രി നാളെയും ആഘോഷിക്കും.

നിർമ്മാല്യദർശനത്തോടെ പ്രതിഷ്ഠാദിന പരിപാടികൾ ഇന്ന് ആരംഭിക്കും. 6 ന് അഷ്ടദ്രവ്യഗണപതിഹോമം, 8 ന് പഞ്ചവിംശതികലശപൂജ, 9.30 ന് കലശാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയവയുണ്ടാകും.

നാളെ രാവിലെ വിവിധ പൂജകൾ നടക്കും. 9 ന് ഇളനീർധാര, രാത്രി 8 ന് ശതകുംഭധാര എന്നിവയുണ്ടാകും. ശനിയാഴ്ച പുലർച്ചെ 6 ന് ശിവരാത്രി വാവുബലി ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.