ibrahim
എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാല 'പരീക്ഷകളെ എളുപ്പമാക്കാം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാർഗനിർദേശക ക്ലാസിൽ സിവിൽ സർവീസ് ട്രെയിനർ ഡോ. ഇബ്രാഹിംബാബു സംസാരിക്കുന്നു

ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാല 'പരീക്ഷകളെ എളുപ്പമാക്കാം' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുംരക്ഷിതാക്കൾക്കുമായി മാർഗനിർദ്ദേശക ക്ലാസ് സംഘടിപ്പിച്ചു. സിവിൽ സർവീസ് ട്രെയിനർ ഡോ. ഇബ്രാഹിം ബാബു ക്ലാസെടുത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ശിവകുമാർ, ഗ്രാമ പഞ്ചായത്തംഗം എ.കെ. മായാദാസൻ, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു.