ആലുവ: രാജ്യത്ത് തൊഴിൽരഹിതരായ നിരവധി ഫാർമസിസ്റ്റുകൾ നിലവിലുള്ളപ്പോൾ ആർക്കും മരുന്ന് കൈകാര്യം ചെയ്യുവാൻ അനുമതി നൽകുന്ന കേന്ദ്രനീക്കത്തെ ശക്തമായി നേരിടുമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെ.പി.പി.എ) ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സണ്ണി പി. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ ഫാർമസി കൗൺസിൽ അംഗം കെ.ആർ. ദിനേശ്കുമാർ, സംസ്ഥാന പ്രസിഡന്റ് പ്രാക്കുളം സുരേഷ്, വൈസ് പ്രസിഡന്റ് പി.കെ. റജി, സെക്രട്ടറി പി.സി. രാജീവ്, എ.എൻ. ഹരികുമാർ, പി.പി. ആശ, ഷിജി ജേക്കബ്, നിയാസ് കെ. നാസർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.ജെ. അജിത് (പ്രസിഡന്റ്), രാജൻ മാത്യു, ജിജി ജോർജ് (വൈസ് പ്രസിഡന്റുമാർ), ഷിജി ജേക്കബ് (സെക്രട്ടറി) കെ.എസ്. സുബിൻ, നിയാസ് കെ. നാസർ (ജോയിന്റ് സെക്രട്ടറിമാർ), പി.എസ്. രഞ്ജിത്ത് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.