നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ വ്യാപാരികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും മുടങ്ങിക്കിടക്കുന്നത് പുതുക്കുന്നതിനുമായുള്ള ലൈസൻസ് അദാലത്ത് ആരംഭിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂവത്തുശേരി യൂണിറ്റ് പ്രസിഡന്റ് ഷാജു സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് സെക്രട്ടറി എം.എ. ഗോവിന്ദൻക്കുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.പി. തരിയൻ, ജോജി പീറ്റർ, ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.