logo-prakashanam-
ഗുരുദേവ കൃതികളെ ആസ്പദമാക്കിയുള്ള സമന്വയ മോഹിനാട്ട നൃത്താവിഷ്ക്കാരമായ ഉദ്ഗീഥം പരിപാടിയുടെ ലോഗോ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വി.ഡി. സതീശൻ എം.എൽ.എയ്ക്കു നൽകി പ്രകാശനം ചെയ്യുന്നു.

പറവൂർ : ഗുരുദേവ കൃതികളായ പിണ്ഡനന്ദി, ശിവപ്രസാദ പഞ്ചകം, ദൈവചിന്തനം എന്നിവയെ ആസ്പദമാക്കിയുള്ള സമന്വയ മോഹിനിയാട്ട നൃത്താവിഷ്ക്കാരമായ ഉദ്ഗീഥം പരിപാടിയുടെ ലോഗോ പ്രകാശനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വി.ഡി. സതീശൻ എം.എൽ.എയ്ക്കു നൽകി നിർവ്വഹിച്ചു.

മഹാശിവരാത്രി നാളിൽ 132-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് അരുവിപുറം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നർത്തകിയും ഗിന്നസ് ജേതാവുമായ കലാമണ്ഡലം ഡോ. ധനുഷാ സന്യാലിന്റെ നേതൃത്വത്തിലുള്ള നർത്തകിമാരാണ് പരിപാടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി നടക്കുന്ന പഠനത്തിന് ശേഷമാണ് ഉദ്ഗീഥം അവതരിപ്പിക്കുന്നത്.

പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ നടന്ന ലോഗോ പ്രകാശന കർമ്മത്തിൽ ഡോ. ധനുഷാ സന്യാൽ, പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, കെ.കെ. നാരായണൻ, ടി.കെ. ഉദയഭാനു, നർത്തകിമാരായ ശിഖാ മനോജ്, മിഥുനാ സിവിൽ, ശ്രേയാ സുരേഷ്, മറിയ ബലിന്റാ, രേഷ്മ, ശ്രദ്ധ, ഗൗരി നന്ദന തുടങ്ങിയവർ പങ്കെടുത്തു.