കൊച്ചി: ആലുവ ശിവരാത്രി ബലിതർപ്പണത്തിന് പോകുന്നവർക്ക് കൊച്ചി മെട്രോയിൽ പ്രത്യേക സംവിധാനം. 21ന് രാത്രി 10 മണി മുതൽ രാത്രി ഒരു മണിവരേയും 22 ന് രാവിലെ നാലു മണിമുതൽ ആറു മണി വരെയും അധിക സർവീസുകൾ ഉണ്ടാകും.
തൈക്കൂടം,വൈറ്റില ,ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളുടെ പാർക്കിംഗ് സ്ഥലങ്ങളിൽ യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോയിൽ യാത്ര ചെയ്യാം.
കോട്ടയം,ആലപ്പുഴ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ തൈക്കൂടം, വെറ്റില മെട്രാേ പാർക്കിംഗുകളിലും, സിറ്റിയിൽ നിന്നും പോകുന്ന ഭക്തന്മാർ കലൂർ സ്റ്റേഡിയം പാർക്കിംഗുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.