മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മതേതരത്വ സംരക്ഷണ സദസും സാംസ്‌കാരിക റാലിയും ഇന്ന് നടക്കും. വൈകിട്ട് 4.30ന് നെഹ്രു പാർക്കിൽ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക റാലി നഗരം ചുറ്റി കീച്ചേരിപ്പടി കൊച്ചക്കോൻ ഓഡിറ്റോറിയത്തിന് മുന്നിൽ സമാപിക്കും. തുടർന്ന് രാജ്യത്തിന്റെ നാനാത്വത്തിന് ഭാരതപൗരന്റെ കയ്യൊപ്പ് എന്ന വിഷയത്തിൽ തയ്യാറാക്കിയ കാൻവാസിൽ മതസാമൂഹികസാംസ്‌കാരിക പൊതുരംഗത്തെ പ്രമുഖർ കയ്യൊപ്പ് ചാർത്തുകയും സാംസ്‌കാരിക നായകർ പ്രതിജ്ഞ ചൊല്ലും. തുടർന്ന് നടക്കുന്ന മതേതരത്വ സംരക്ഷണ സദസ് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് അദ്ധ്യക്ഷത വഹിക്കും. കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രൊഫ.വി.ജി.ഗോപാലകൃഷ്ണനും ആബിദലി എടക്കാട്ടിലും വിഷയാവതരണം നടത്തും. മുൻ എം.എൽ.എ ബാബുപോൾ, എൻ.അരുൺ, പി.കെ.ബാബുരാജ് എന്നിവർ സംസാരിക്കും.