മൂവാറ്റുപുഴ: ശിവൻകുന്ന് മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്ന് രാവിലെ 5ന് ഗണപതിഹോമം, 5.30മുതൽ രുദ്രാഭിഷേകം, , 8മുതൽ നെല്ലാട് നാമസങ്കീർത്തന ഭാരതിയുടെ മഹാദേവം, വൈകിട്ട് 6.30ന് ദീപാരാധന എന്നിവയുണ്ടാകും. ക്ഷേത്രകടവിൽ ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
തോട്ടക്കര: ശ്രീമഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്നും നാളെയും ആഘോഷിക്കും ഇന്ന് രാവിലെ മഹാഗണപതി ഹവനം, 8.30ന് കലശപൂജ, 9.30ന് കലശാഭിഷേകം, വൈകിട്ട് 6.15ന് അഷ്ടാഭിഷേകത്തോടുകൂടി വിശേഷാൽ പ്രദോഷപൂജ, 6.45ന് ദീപാരാധന, രാത്രി 8.15ന് കനവ് നാടൻ കലാസമതി അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും നാടോടി താളങ്ങളും 21ന് രാവിലെ പതിവ് പൂജകൾ, ഗണപതിഹവനം, 7ന് ശിവപുരാണ പാരായണം, എട്ടിന് കലശപൂജ, 10.30 ന് ഉച്ചപൂജ, വൈകിട്ട് 5.15ന്‌ന് താലപ്പൊലി ഘോഷയാത്ര പണ്ടപ്പിള്ളി ലൈബ്രറി ജംഗ്ഷനിൽ നിന്ന്, 6.15ന് സോപാനസംഗീതം, 6.45ന് ദീപാരാധന, രാത്രി 8.05ന് മതസൗഹാർദ്ദ സമ്മേളനം, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.എം. ഉദയകുമാർ വേലമ്മാട്ട് അദ്ധ്യക്ഷനാകും. ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പൊതുർ ഉദ്ഘാടനം ചെയ്യും.
മണ്ണൂർ: മണ്ണൂർ ഗണപതിക്കൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് രാവിലെ 5.30ന് അഭിഷേകം, 7ന് ഉഷഃപൂജ, 7.30ന് എതൃത്തപൂജ, 10ന് ത്രികാല പൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് വിവിധ കലാപരിപാടികൾ, 9ന് മെഗാഷോ. 21ന് രാവിലെ പതിവ് പൂജകൾ, 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8ന് കലശപൂജ, പഞ്ചഗവ്യ കലശം, ബ്രഹ്മകലശം, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് ചാക്യാർകൂത്ത്, 8ന് കുട്ടികളുടെ കലാപരിപാടികൾ , രാത്രി 9ന് കരോക്കെ ഗാനമേള എന്നിവ നടക്കും.