കൊച്ചി: എറണാകുളം ക്ഷേത്ര ക്ഷേമസമിതിയും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നുള്ള ശിവരാത്രി ആഘോഷം വെള്ളിയാഴ്ച നടക്കും. ആയിരത്തൊന്ന് കുടം ജലം അഭിഷേകം, രാത്രി 12 മുതൽ പ്രത്യേക രുദ്രാഭിഷേകം, രാവിലേയും വൈകുന്നേരവും മേളത്തോടു കൂടിയ കാഴ്ച ശീവേലി, അതിരാവിലെ ചിന്മയ സ്‌കൂൾ വിദ്യാർത്ഥികളുടെ അഖണ്ഡനാമത്തോടു കൂടിയ പ്രദക്ഷിണം, തിരുവാതിര, ഭജന, നൃത്തം, ശാസ്ത്രീയ സംഗീതം, ശിവമഹിമാസ്‌തോത്രം, ശിവസ്തുതികൾ എന്നിവ ക്ഷേത്രാങ്കണത്തിലുള്ള സ്‌റ്റേജിലും കൂത്തമ്പലത്തിലും നടക്കുമെന്ന് സമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദും, ദേവസ്വം ആഫീസർ എ.ആർ. രാജീവും അറിയിച്ചു.