ആലുവ: പറവൂർ കവലയിലുള്ള സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. വിടാക്കുഴ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ചിത്തിരവീട്ടിൽ സെന്തിൽകുമാർ (23) ആണ് അറസ്റ്റിലായത്. നേരത്തെ ഏഴ് പ്രതികൾ പിടിയിലായിരുന്നു.