പനങ്ങാട്: 2017ൽ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയശേഷം തലേദിവസം രാത്രി ആരോടും പറയാതെ മുങ്ങിയ പനങ്ങാട് സ്വദേശി പ്രമോദിനെ ഇന്നലെ കോട്ടയത്ത് നിന്ന് പനങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. വധുവിന്റെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടുവർഷത്തിലേറെയായി അന്വേഷണം നടന്നുവരികയായിരുന്നു. കോടതി ജാമ്യത്തിൽ വിട്ടു.