benny-behanan
ശ്രീനാരായണ ഗുരുവരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിക്കുന്നു

കുറുപ്പംപടി: ശ്രീനാരായണ ഗുരുവരം ചാരിറ്റബിൾ ട്രസ്റ്റ് ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. സ്വാമിനി ജ്യോതിർമയി ഭാരതി ഭദ്രദീപം തെളിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ. ആർ. അജന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ കേന്ദ്രമായി രൂപീകരിച്ച ട്രസ്റ്റിന്റെ അനുബന്ധ സ്ഥാപനങ്ങളായ നിധി കമ്പനിയും എന്റർപ്രൈസസും ഉൾപ്പെട്ട ഗുരുവരം ഗ്രൂപ്പിന്റെ കടുംബസദസിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ്, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷ്‌റഫ് , ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം .വേലായുധൻ, മാള ഗുരുധർമ്മം ട്രസ്റ്റ് സെക്രട്ടറി ടി.കെ. സാബു സംസ്ഥാന വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ, മനോജ് മേലേത്ത്, അഡ്വ.ചാലക്കുടി ബാലചന്ദ്രൻ, എൻ.എ. ഗംഗാധരൻ, ഇ.ഡി. ഷിബു, കിരൺ വിജയ്, ടി.എൻ. സദാശിവൻ, സി.വി. വിജീഷ് എന്നിവർ പ്രസംഗിച്ചു.