കൊച്ചി: പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷന്റെ മേഖലാ സമ്മേളനം എറണാകുളം ടോഡി ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ ഹാളിൽ സി.ഐ.ടി. യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗംഅഡ്വ. എസ്. കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി കെ.ജി. പ്രകാശൻ (പ്രസിഡന്റ്), എൻ.വി. മുരളി (സെക്രട്ടറി), കെ.എസ്. സുരേഷ് (ട്രഷറർ ). എന്നിവരെ തിരഞ്ഞെടുത്തു.