അങ്കമാലി: ഒരു ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ ബംഗളൂരുവിലുള്ള സുഹൃത്തിന്റെ അടുത്തുപോയി മടങ്ങി വരുമ്പോഴാണ് നെല്ലിക്കാക്കുടി സ്വദേശി ജിസ്‌മോൻ (22) തിരുപ്പൂർ അവനിശായിലെ അപകടത്തിൽപ്പെട്ടത്.കിടങ്ങൂർ പഴുവോപൊങ്ങ് പള്ളിപ്പാട്ട് കുടുംബാംഗം ഷൈനിയാണ് ജിസ്‌മോന്റെ മാതാവ്. ഏക സഹോദരൻ ജോമോൻ മാലിദ്വീപിൽ ജോലി ചെയ്യുന്നു.
ഓലിയാൻ സ്വദേശി എംസി മാത്യു(34) 10 വർഷത്തിലേറെയായി ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ ജോലി നോക്കുന്നു. എല്ലാ വെള്ളിയാഴ്ചയും നാട്ടിലേക്ക് യാത്രതിരിക്കുന്ന അദ്ദേഹം ഇക്കുറി അമ്മയുടെ ചികിത്സാ ആവശ്യത്തിനായി ബുധനാഴ്ച പുറപ്പെടുകയായിരുന്നു. തൃശൂർ കുറ്റിക്കാട് പെരേപ്പാടൻ കുടുംബാംഗം സെലിനാണ് അമ്മ. ഭാര്യ: ഡോ. സീതു ( ഭാരത മാതാ കോളേജ് ലക്ചറർ). ഏക മകൻ നീൽ. ഇരുവരുടെയും സംസ്കാരം പിന്നീട്.
തൃപ്പൂണിത്തുറ:
കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിൽ ഗോകുൽനാഥൻ - വരദാദേവി ദമ്പതികളുടെ ഏകമകളാണ് ഗോപിക (23). ബംഗളൂരിൽ അൽഗോ എംബഡഡ് എന്ന സോഫ്റ്റ് വെയർ കമ്പനിയിലാണ് ജോലി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് വരദാദേവി. കാക്കനാട് മോഡൽ എൻജിനീയറിംഗ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് ബി.ടെക് (കംപ്യൂട്ടർ സയൻസ്) പാസായത്.
തൃശൂർ:
ചിറ്റിലപ്പള്ളി പോളിന്റെ മകൻ ജോഫി സി. പോൾ (33) ജോഫി ആലൂക്കാസ് ജ്വല്ലറി ബംഗളൂരുവിലെ മാനേജരാണ്. ഭാര്യ: റിഫി, അമ്മ. ത്രേസ്യ. മക്കൾ: ഏയ്ദൻ, ആൻ തേരാസ്, ആബ മരിയ. ചിറ്റിലപ്പിള്ളി കുറവങ്ങാട്ട് വീട്ടിൽ മണികണ്ഠന്റെ മകൻ ഹനീഷ് (25) ബംഗളൂരുവിലെ ഫണുഖ് കമ്പനിയിലെ ഡെപ്യൂട്ടി മാനേജരാണ്. അമ്മ: ലീല. ഭാര്യ: ശ്രീപാർവ്വതി. മൂന്നു മാസം മുൻപ് ദീപാവലി ദിവസമാണ് വിവാഹം കഴിഞ്ഞത്. ഹണിമയാണ് സഹോദരി. കൈപ്പിള്ളി റിംഗ് റോഡിൽ പരേതനായ ഡേവിസിന്റെ മകൻ യേശുദാസ്(38)ബംഗളൂരുവിൽ ടൊയോട്ട കമ്പനിയിൽ മാനേജരാണ്. പാസ്‌പോർട്ട് പുതുക്കുന്നതിനായി ഏറണാകുളത്തേക്ക് വരികയായിരുന്നു. അമ്മ: ലിസി, ഭാര്യ: സെമി. മകൻ: എദൻ. ഏരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സിൻജോയുടെ ഭാര്യ അനു(24) ബംഗളൂരൂവിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഖത്തറിലേക്ക് പോകുന്ന ഭർത്താവിനെ യാത്രയാക്കുന്നതിനു വേണ്ടിയാണ് അനു നാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ 19നായിരുന്നു വിവാഹം. എയ്യാൽ വർഗീസ് - മർഗിലി ദമ്പതികളുടെ മകളാണ്. ഒല്ലൂർ അമ്പാടൻ വീട്ടിൽ റാഫേലിന്റെ മകൻ ഇഗ്നി റാഫേൽ (38)ബംഗളൂരുവിൽ പഠിച്ചിരുന്ന ഭാര്യ ബിൻസിയുടെ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിൻസി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ: ആനി, ഭാര്യ: ബിൻസി. മക്കളില്ല. അണ്ടത്തോട് കുമാരൻപടി കല്ലുവളപ്പിൽ മുഹമ്മദാലി മകൻ നസീഫ്(24) ജ്യേഷ്ഠൻ നബിലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് വരികയായിരുന്നു. ബംഗളൂരുവിലെ കോളേജ് ഒഫ് ഫാർമസിയിൽ ബിഫാം പഠനം പൂർത്തിയാക്കി പരിശീലനം നടത്തുകയായിരുന്നു. ഉമ്മ: കദീമു. സഹോദരങ്ങൾ: നജീബ്, നബിൽ, നദീർ, നജീബ, നസീറ. കല്ലൂർ പാലത്തുപറമ്പിൽ മംഗലത്ത് വീട്ടിൽ പരേതനായ ശശികുമാറിന്റെ മകൻ കിരൺ കുമാർ (23)പിതാവിന്റെ സഹോദരന്മാരെ, സഹോദരിയുടെ വിവാഹം ക്ഷണിക്കാനായി കല്ലൂരിലേക്ക് വരികയായിരുന്നു. ബംഗളൂരു തുങ്കൂരിൽ നെൽഹളയിൽ സ്ഥിരതാമസമാക്കിയ കിരൺകുമാർ അവിടെ ബിസ്‌കറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. സഹോദരി: ഐശ്വര്യ. മാതാവ്: വാസമ്മ (ലത).
എറണാകുളം
ചോറ്റാനിക്കര തിരുവാണിയൂർ കുംഭപ്പിള്ളി വി. പുരുഷോത്തമന്റെയും ഉഷയുടെയും മകനാണ് പി. ശിവശങ്കർ (30).ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. അവധിക്ക് വീട്ടിലേക്ക് വരികയിരുന്നു. സഹോദരി : രാധിക. തൊടുപുഴ സ്വദേശികളായ ഇവർ മൂന്നുവർഷം മുമ്പാണ് തിരുവാണിയൂരിൽ താമസം ആരംഭിച്ചത്. ബാംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മാനസി മണികണ്ഠൻ (20). എറണാകുളം ഇടപ്പള്ളി സ്വദേശി ഐശ്വര്യ (28) ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥയാണ്. തൃപ്പുണിത്തുറ സ്വദേശിയാണ് ഗോപിക (23) വിദ്യാർത്ഥിനിയാണ്.
പാലക്കാട്
പാലക്കാട് സ്വദേശികളാണ് ശിവകുമാർ (35), രാഗേഷ് (35), റോസ്‌ലി (64)എന്നിവർ.
എറണാകുളത്തേക്കു വന്ന സനൂപ്(30) കണ്ണൂർ സ്വദേശി യാണ്.