തൃക്കാക്കര : തൃക്കാക്കര നഗര സഭ പരിധിയിലെ അനധികൃതമായി റോഡ് കൈയേറി കച്ചവടം നടത്തിവന്ന വഴിയോര കച്ചവടക്കാരെ പൂർണ്ണമായും ഒഴിവാക്കണമെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനം.ഇന്നലെ നഗര സഭ ചെയർപേഴ്സൻ ഉഷാപ്രവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കാക്കനാട് ജംഗ്ഷൻ,മുൻസിപ്പൽ പാർക്ക് പരിസരം,സിവിൽ ലൈൻ റോഡ്,സീ പോർട്ട് എയർ പോർട്ട് റോഡ്,ഐ എം .ജി ജംഗ്ഷൻ,എൻ.ജി ഓ ക്വാർട്ടേഴ്സ് കുന്നുംപുറം റോഡ് സുരഭി നഗർ കളക്ടറേറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ അമ്പതോളം കൈയേറ്റങ്ങളാണ് നഗരസഭ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത്.എന്നാൽ നഗര സഭയുടെ മുഴുവൻ പ്രദേശങ്ങളിലേക്കും കൈയേറ്റം ഒഴിപ്പിക്കൽൽ വ്യാപിപ്പിക്കണമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിജോ ചിങ്ങംതറ യോഗത്തിൽ ആവശ്യപ്പെട്ടു.പുറമ്പോക്ക് കൈയേറി കട നിർമ്മിച്ച് വാടകക്ക് കൊടുക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആന്റണി പരവര യോഗത്തിൽ ആവശ്യപ്പെട്ടു. ദേശീയ നഗര ഉപജീവന ദൗത്യ ത്തിന്റെ ഭാഗമായി നഗര കച്ചവട സമിതി അംഗീകരിച്ച് നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്.ഇവ ധരിച്ചു കച്ചവടം നടത്താത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുളള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് കൗൺസിൽ യോഗത്തെ അറിയിച്ചു.
# പേ ആൻഡ് പാർക്ക് ആരംഭിക്കണം
സീപോർട്ട് എയർപോർട്ട് റോഡ് അടക്കമുളള പി ഡബ്ല്യൂ.ഡി സ്ഥലം അടക്കമുളള പ്രദേശങ്ങൾ കുടുംബശ്രീയുമായി ചേർന്ന് പേ ആൻഡ് പാർക്ക് ആരംഭിക്കുന്നതിന് വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കുന്നതിന് ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗംപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം നാസറാണ് പ്രമേയം അവതരിപ്പിച്ചത്.യുഡിഎഫ് കൗൺസിലർ ഇ എം മജീദ് പ്രമേയത്തെ പിന്താങ്ങി.
തിരിച്ചറിയൽ കാർഡ് ധരിച്ചു കച്ചവടം നടത്താത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കും
അമ്പതോളം കൈയേറ്റങ്ങൾ ഒഴിവാക്കി