പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ എം കെ കുഞ്ഞോൽ മാഷിനെ ആദരിച്ചു. തോട്ടുവ മംഗളഭാരതിയിൽ നടരാജഗുരുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഡോ .എൻ വി നടേശൻ അദ്ധ്യക്ഷത വഹിച്ചു. കവിയും സിനിമ ഗാന രചയിതാവുമായ ആലുങ്കൽ രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി അസ്പർശാനന്ദ, സ്വാമിനി ജ്യോതിർമയി, സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന നടരാജ ഗുരു സ്മൃതിയിൽ കൊടുവഴങ്ങ ബാലകൃഷ്ണൻ, കൂടൽ ശോഭൻ, വി ജി സൗമ്യൻ മാസ്റ്റർ,പ്രൊഫ ആർ അനിലൻ, ഡോ സുമ ജയചന്ദ്രൻ, എ കെ മോഹനൻ, കെ പി ലീലാമണി, നിഷാന്ത് പി വി, എം എസ്സ് സുരേഷ് എന്നിവർ പ്രസംഗിച്ചു.