kklm
സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം ഷാജു ജേക്കബ് കെ എസ് ആർ ടി ഇ എ നടത്തിയ അനുശോചന യോഗത്തിൽ സംസാരിക്കുന്നു.

കൂത്താട്ടുകുളം:കെ. എസ് .ആർ ടി ഇ എ (സി .ഐ .ടി .യു ) നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായുള്ള വാഹന പ്രചരണ ജാഥയുടെ ഫെബ്രുവരി 20-ലെ പര്യടനം അവിനാശി വാഹന അപകടത്തെ തുടർന്ന് റദ്ദാക്കി
കോയമ്പത്തൂരിലെ അവനാശിയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ കെ എസ് ആർ ടി സി ജീവനക്കാരുടെയും, യാത്രക്കാരുടെയും സ്മരണക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിച്ച് കൂത്താട്ടുകുളം ഡിപ്പോയിൽ അനുശോചന യോഗം നടത്തി.കെ എസ് ആർ ടി ഇ എ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ഹരി കൃഷ്ണൻ അനുശോചിച്ചു. സി പി എം എറണാകുളം ജില്ലാ കമ്മറ്റി അംഗം ഷാജു ജേക്കബ്, സിഐടിയു ഏരിയാ പ്രസിഡൻ്റ് സണ്ണി കുര്യാക്കോസ് , യൂണിയൻ സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ്ണൻ ,സംസ്ഥാനസെക്രട്ടറി സുജിത്ത് സോമൻ ,ഓർഗനൈസിംങ് സെക്രട്ടറി മോഹൻ കുമാർ, ജില്ലാ സെക്രട്ടറി സജിത്ത്, ടി.എസ് കുമാർ, യൂണിറ്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം എന്നിവർ അനുശോചി​ച്ചു.