kklm
ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായിതി​രഞ്ഞെടുക്കപ്പെട്ട പാലക്കുഴ പഞ്ചായത്തിന് മന്ത്രി എ സി മൊയ്തീൻ സ്വരാജ് പുരസ്‌കാരം സമ്മാനിക്കുന്നു

കൂത്താട്ടുകുളം: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തി​രഞ്ഞെടുക്കപ്പെട്ട പാലക്കുഴ പഞ്ചായത്തിന് മന്ത്രി എ സി മൊയ്തീൻ സ്വരാജ് പുരസ്‌കാരം സമ്മാനിച്ചു.വയനാട് വൈത്തിരിയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആലീസ് ഷാജു, സെക്രട്ടറി കെ എം ജോർജ്,എന്നി​വർ പുരസ്‌കാരം ഏറ്റുവാങ്ങി.2018-19 വർഷത്തെ പഞ്ചായത്തിന്റെ ആകെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പാലക്കുഴക്ക് പുരസ്‌കാരം നൽകിയത്.100 ശതമാനമാനം പദ്ധതി വിഹിതം ചെലവൊഴിക്കുകയും അതോടൊപ്പം നികുതിപിരിവ് പൂർത്തീകരിക്കുകയും ചെയ്തത് പഞ്ചായത്തിന് നേട്ടമായി.ഹരിതകർമസേനയുടെ രൂപീകരണവും മികച്ച പ്രവർത്തനവും, ഉദ്യോഗാർത്ഥി കേൾക്കായി ആരംഭിച്ച പിഎസ്‌സി കോച്ചിംഗ് ക്ലാസുകൾ, ലൈഫ് ഭവന പദ്ധതിയുടെ നടപ്പാക്കൽ, തരിശ് രഹിത പഞ്ചായത്തിനായുള്ള പ്രവർത്തനങ്ങൾ, ചെറുകിട കുടിവെള്ള വിതരണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്, വയോജനങ്ങൾക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുമായി നടപ്പിലാക്കിയ പദ്ധതികൾ ഇവയെല്ലാം കുറ്റമറ്റരീതിയിൽ നടപ്പിലാക്കിയതും, ഇവയെല്ലാം കൃത്യമായ രൂപരേഘയുണ്ടാക്കി അവതരിപ്പിക്കുവാൻ കഴിഞ്ഞതും പുരസ്കാര നേട്ടത്തിന് കാരണമായി.