ആലുവ: അയിത്തവും അടിമത്തവും കല്പിച്ച് പുറന്തള്ളപ്പെട്ടവരുടെ കേൾക്കാതെ പോയ ശബ്ദത്തിന്റെ ബഹിർഗമനമാണ് ദളിത് മുന്നേറ്റമെന്നും വികസനങ്ങൾക്കിടയിലും ഭരണസാമ്പത്തിക മേഖലകളിൽ ദളിതരുടെ നേർത്ത ശബ്ദം മാത്രമെ കേൾക്കാനാകുന്നുള്ളുവെന്നും ദളിത് മുന്നേറ്റ പ്രവർത്തകൻ കെ.എം. സലിംകുമാർ അഭിപ്രായപ്പെട്ടു.

അഹിംസാ പക്ഷാചരണത്തിന്റെ ഭാഗമായി യു.സി കോളജ് ഗാന്ധിദർശൻ ക്ലബ്ബും ഗാന്ധിയൻ കൂട്ടായ്മയും ചേർന്ന് 'ദളിത് മുന്നേറ്റം, ഇന്ത്യൻ സമൂഹത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗാന്ധി പീസ് ഫൗണ്ടേഷൻ കൊച്ചി കേന്ദ്രം സെക്രട്ടറി വി.എം. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഡോ. ട്വിൻസി വർഗീസ്, ഡോ.ജി. ഗീതിക, ശ്രീരാഗ് വി.എസ്., ചെറിയ വർഗീസ്, പി.എൻ. സുരേന്ദ്രൻ, ഡി.ഡി.നവീൻകുമാർ, അഡ്വ.ജേക്കബ്ബ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.