തൃക്കാക്കര : സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 26 ബസുകളിലെ ജീവനക്കാർക്കെതിരെ നടപടി. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് സസ്പെൻഷന് ശുപാർശ ചെയ്തതായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. വാതിൽ തുറന്നു വച്ച് യാത്ര ചെയ്തതിനാണ് നടപടി. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്ത 338 വാഹനങ്ങൾക്കെതിരെയും കാഴ്ച മറക്കുന്ന രീതിയിൽ വിൻഡ് ഫീൽഡ് ഗ്ലാസുകളിൽ സൺ ഫിലിം പതിപ്പിച്ച 42 വാഹനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ടി.ഒ. അറിയിച്ചു.