പെരുമ്പാവൂർ: . ലെജന്റ്‌സ് കപ്പിന്റെ ആദ്യ ടൂർണമെന്റ് മാർച്ച് ഏഴ് മുതൽ പാലക്കാട്ടുതാഴം ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. രാത്രി 8 നാണ് മത്സരങ്ങൾ . ടൂർണമെന്റിന്റെ ഉദ്ഘാടനം അന്ന് രാത്രി 7.30ന് തുറമുഖ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ നിർവഹിക്കും. കമ്മിറ്റി ചെയർമാൻ കെ.എസ്.എം. അബു അദ്ധ്യക്ഷത വഹിക്കും. ടൂർണമെന്റിന്റെ മുന്നോടിയായി പെരുമ്പാവൂർ മില്ലുംപടിയിൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കും. സീസൺ ടിക്കറ്റിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സതി ജയകൃഷ്ണൻ നിർവഹിക്കും. കൊടികാൽ നാട്ടൽ 24ന് രാവിലെ 10.30ന് കമ്മിറ്റി രക്ഷാധികാരികളായ ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, കെ.എം.എ. സലാം എന്നിവർ നിർവഹിക്കും. 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകുമെന്ന് ഭാരവാഹികളായ കെ.എസ്.എം. അബു, പി.എസ് അബൂബക്കർ, ഷാനി വല്ലം, പി.എച്ച് അമീർ, മുഹമ്മദ് നിസാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.