പെരുമ്പാവൂർ: ബ്ലെസ് 2020 ഗോസ്പൽ ഹീലിംഗ് ഫെസ്റ്റിവെൽ ഇന്നും നാളെയും മറ്റന്നാളുമായി വൈകിട്ട് 5.30 മുതൽ 9 വരെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വചന സന്ദേശം സുവിശേഷകൻ രവി എബ്രഹമിന്റെ നേതൃത്വത്തിൽ നടക്കുമെന്ന് നിബു ജേക്കബ്, മാത്യു കോരത്, സജോ തോണിക്കുഴിയിൽ, സി.ഡി. സജിമോൻ, മാർട്ടിൻ തോമസ് എന്നിവർ അറിയിച്ചു. വിവിധ പെന്തക്കോസ്ത് സഭകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് പേർ രോഗശുശ്രൂഷയിലും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.