തൊടുപുഴ:പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച വാഴക്കുളത്ത് പൈനാപ്പിൾ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാഴക്കുളം 751–ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിൽ , പൈനാപ്പിൾ പാചകമത്സരം, പൈനാപ്പിൾ വിള മത്സരം, കാർഷിക സെമിനാർ തുടങ്ങിയവ അരങ്ങേറും. രാവിലെ 9.30ന് പൈനാപ്പിൾ പാചകമത്സരത്തോടെയാണ് തുടക്കം. മൂന്നിന് ചേരുന്ന പൊതുസമ്മേളനം മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എംഎൽഎ അദ്ധ്യക്ഷനാവും. മികച്ച പൈനാപ്പിൾ കർഷകനുള്ള പുരസ്‌കാരം ഷാജി ജോർജ് പുളിയ്ക്കലിന് മന്ത്രി സമ്മാനിക്കും. പൈനാപ്പിൾ കർഷകഭവന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. പി. ജെ. ജോസഫ് എം. എൽ. എ മുഖ6്യപ്രഭാഷണം നടത്തും.
ഭാരവാഹികളായ ജയിംസ് ജോർജ് തോട്ടുമാരിക്കൽ, വി പി ആന്റണി, ജോജോ ജോസഫ് വടക്കുംപാടത്ത്, തങ്കച്ചൻ ജോർജ്, ഷാജി ജോർജ് പുളിയ്ക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു