പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പെരുമ്പാവൂർ യാത്രി നിവാസിൽ രണ്ട് മാസം പിന്നിട്ട നിർമ്മാണം ഉടൻ പൂർത്തിയാക്കുക, യാത്രക്കാരുടെയും വ്യാപാരികളുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണുക, നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന യാത്രിനിവാസിലെ നിർമ്മാണങ്ങൾ കാരണം റോഡിലേക്കിറങ്ങി ആളുകൾ നിൽക്കുന്നത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ബസുകൾ റോഡിൽ നിർത്തുന്നതിനാൽ ഗതാഗതതടസം പതിവാണ്. നഗരസഭാ കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങൾ മിക്കതും രണ്ടു മാസത്തോളമായി അടച്ചിട്ട നിലയിലാണ്. ബസ് ടെർമിനൽ മേൽക്കൂര നിർമ്മാണത്തിലെ ക്രമക്കേട് നഗരസഭക്കെതിരെ വിജിലൻസ് അന്വേഷണം നടന്നുവരുന്നു. . പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെന്റ് സെക്രട്ടറി ഷിജോ വർഗീസ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ നിസാർ, കമൽ ശരി, ചെറിയാൻ ജോർജ്, സനോഷ് സി. മത്തായി, കെ.എം.എ. സലാം, കെ.പി. വർഗീസ്, പി.കെ മുഹമ്മദ് കുഞ്ഞ്, ഉഷ ദിവാകരൻ, ശാന്ത പ്രഭാകരൻ, മിനി ജോഷി, ഷാജി കുന്നത്താൻ, പി.പി. അവറാച്ചൻ, എസ്.എ മുഹമ്മദ്, ഷെയ്ഖ് ഹബീബ് എന്നിവർ പങ്കെടുത്തു.