മൂവാറ്റുപുഴ:മുളവൂർ സെൻട്രൽ ജുമാ മസ്ജിദിൽ ചന്ദനക്കുട മഹാമഹം നാളെ ആരംഭിക്കും. വൈകിട്ട് നാലിന് സമൂഹ സിയാറത്ത്,രാത്രി 8ന് പ്രഭാഷണം. 23ന് വൈകിട്ട് 6.30ന് ഇഷൽ സന്ധ്യ.രാത്രി 8.30ന് സൂഫി മെഹ്ഫിൽ. 24ന് രാവിലെ 6ന് മൗലീദ് പാരായണം. 9ന് ചന്ദനക്കുടം ഘോഷയാത്ര ,വൈകിട്ട് 4.30ന് ചന്ദനക്കുടം ഘോഷയാത്ര, രാത്രി 8.30ന് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.എ.മുഹമ്മദ് ആസിഫ് അദ്ധ്യക്ഷത വഹിക്കും. പന്തളം കൊട്ടാരം രാജാവ് പി.ജി.ശശികുമാര വർമ്മ മുഖ്യാതിഥിയായിരിക്കും.