മൂവാറ്റുപുഴ: മൃഗ സംരക്ഷണ വകുപ്പ് പ്രത്യേക കേന്ദ്ര സഹായ പദ്ധതിയായ കിടാരി വിതരണത്തിന്റെ യൂണിറ്റ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മുൻസിപ്പാലിറ്റിയുടെ പരിധിയിലുള്ളവർ 25ന് മുമ്പ് മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കിൽ അപേക്ഷ നൽകണമെന്ന് സീനിയർ വെറ്റിറിനറി സർജൻ അറിയിച്ചു.