pulinthanam-school
പുളിന്താനം ഗവ. യു.പി.സ്‌കൂളിനായി നിര്‍മ്മിക്കുന്ന മന്ദിരത്തിൻറെ ശിലാസ്ഥാപനം എല്‍ദോ എബ്രഹാം എം.എല്‍.എ.. നിര്‍വഹിക്കുന്നു.

മൂവാറ്റുപുഴ: പുളിന്താനം ഗവ. യു.പി.സ്‌കൂൾ വാർഷികാഘോഷവും മന്ദിരത്തിന്റെ ശിലാസ്ഥാപനവും എൽദോ എബ്രഹാം എം.എൽ.എ. നിർവഹിച്ചു. പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശാന്തി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെറീഷ് തോമസ് , ബ്ലോക്ക് പഞ്ചായത്തംഗം വിൻസൻ ഇല്ലിക്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആൻസി മാനുവൽ, ടി.എ. കൃഷ്ണൻ കുട്ടി, ലീലാമ്മ ജോസഫ്, അലക്‌സി സ്‌കറിയ, മേരി തോമസ്, പ്രിയ എൽദോസ് , ഗീത ശശികുമാർ ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ ജോർജ് ബാസ്റ്റിൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ബോബൻ ജേക്കബ്, ജോസ് വർഗീസ്, കെ.വി.കുര്യാക്കോസ്, ലിസ്സി സ്റ്റീഫൻ, പി.ടി.എ പ്രസിഡൻറ് ലാൽ തോമസ്, പ്രധാനാധ്യാപിക കെ.നസീമ, സി.ഡി.എസ് ചെയർപേഴ്‌സൺ മഞ്ചു സാബു, എ.കെ.സിജു, എൻ.എം. ജോസഫ്,ഷാൻ മുഹമ്മദ്, പോൾ.സി.ജേക്കബ്, എന്നിവർ പ്രസംഗിച്ചു.വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച 66 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്.