കൊച്ചി: കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിലെ കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി ബി .ഗോപകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി .വി .ബെന്നി അദ്ധ്യക്ഷനായിരുന്നു.