മൂവാറ്റുപുഴ:ആവോലി ഒരുമ റസിഡൻറ്‌സ് അസോസിയേഷൻ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. പൊതുസമ്മേളനം എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സി.എം.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരീസ്, ആവോലി പഞ്ചായത്ത് പ്രസിഡൻറ് ജോർഡി എം.വർഗീസ്,വാർഡ് മെമ്പർ ഷിമ്മി തോംസൺ, എം.ജെ.ഫ്രാൻസിസ്, സുനിൽ പി.ജോർജ്, ഷാജു ജോസഫ്, പി.ബി. ശ്രീധരൻ, തോമസ് ചാക്കോ,സാജു തോമസ് തുടങ്ങിയവർ സംസാരിച്ചു.