കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിൽ 21 മുതൽ 23 വരെ മൂക്ക് സൗന്ദര്യ (കോസ്‌മെറ്റിക്ക് റൈനോ പ്ലാസ്റ്റി) ശില്‌പശാലയും സെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എം.ബി.ആർ മാനേജിംഗ് ട്രസ്റ്റി നളിനി രാജപ്പൻ ഉദ്ഘാടനം ചെയ്യും. വിദേശ പ്ലാസ്റ്റിക്ക് സർജന്മാരടക്കം 35 പേർ പങ്കെടുക്കും.
ഡോ. എൻ.എ നാസർ, കോസ്‌മെറ്റിക്ക് സർജൻ അലി.എം.ഖാൻ, ഡോ. ആർ.ജയകുമാർ എന്നിവർ നേതൃത്വം നൽകും. ശില്‌പശാലയുടെ ഭാഗമായി ആറ് ശസ്ത്രക്രിയകൾ സൗജന്യമായി നടത്തും. ഡയറക്ടർ ഡോ. കെ.ആർ രാജപ്പൻ, ഡോ.എം. സെന്തിൽകുമാർ, ഡോ. മനോജ്.എം.സനാപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.