നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) കരാർ കമ്പനിയായ ബി.ഡബ്ളിയു.എഫ്.എസി ജീവനക്കാരി ടി.എസ്. ദിവ്യയുടെ ഭർത്താവിന്റെ അപകടമരണത്തെ തുടർന്ന് സിയാൽ എപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സമാഹരിച്ച കുടുംബ സഹായനിധി യൂണിയൻ ജനറൽ സെക്രട്ടറി എൻ.സി മോഹൻ ദിവ്യക്ക് കൈമാറി. നേതാക്കളായ എ.എസ്. സുരേഷ്, കെ.പി. ബിനോയ്, സി.എം. തോമസ്, പി.എസ്. അനൂപ് എന്നിവർ സംസാരിച്ചു.