കൊച്ചി: ജനതാ ട്രേഡ് യൂണിയൻ സെന്റർ സംസ്ഥാന സമ്മേളനം ഇന്നും നാളെയും വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നാലിന് അഡ്വ. കൊല്ലംകോട് രവീന്ദ്രൻ നായർ പതാക ഉയർത്തും. വൈകിട്ട് 4.30 ന് ജെ.ടി.യു.സി സംസ്ഥാന കമ്മിറ്റി യോഗം നടക്കും. 6.30ന് കാറ്റഗറി യൂണിയനുകളുടെ സംയുക്ത യോഗം നടക്കും. ശനിയാഴ്ച പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. കൊല്ലംകോട് രവീന്ദ്രൻ നായർ അദ്ധ്യക്ഷനാകും. ഡോ. എ.നീലലോഹിതദാസ് മുഖ്യ പ്രഭാഷണം നടത്തും. ചെയർമാൻ എൻ.യു ജോൺ കുട്ടി, ജനറൽ കൺവീനർ അലോഷ്യസ് കൊള്ളന്നൂർ, കൗൺസിലർ ഷീബ ലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.